മൂവാറ്റുപുഴ: മുൻ കാലങ്ങളിലുണ്ടായ അപാകതകൾ പരിഹരിച്ച് പതിനൊന്നാം ശമ്പള പരിഷ്‌ക്കരണം നടപ്പാക്കണമെന്ന് കേരള എൻജിനീയറിംഗ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനംആവശ്യപ്പെട്ടു. . സർക്കാരിന് ഒരു രൂപയുടെ പോലും അധിക ചെലവു വരാത്ത തസ്തികകളുടെ പുനർനാമകരണവും നടപ്പാക്കണം. സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റംഗം കെ.എം. ഫിലിപ്പോസ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി നവാസ് യൂസഫ് (പ്രസിഡന്റ്) ,ഗ്രേസി ടി.കെ ,സി.പി. വിത്സൺ ( വൈസ് പ്രസിഡന്റ് മാർ ), എം.എ. സുതൻ (സെക്രട്ടറി), എസ് സുനിൽകുമാർ , സജിലി ഇട്ടൂപ്പ് (ജോ. സെക്രട്ടറിമാർ) പി.എ.ലാലൻ ( ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തത്തു.