കിഴക്കമ്പലം: വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അഡോളസെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ മോറക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ യൂണി​റ്റിന്റെ നേതൃത്വത്തിൽ നടത്തിയ സൗഹൃദ ദിനാഘോഷത്തിന്റെ ഉദ്ഘാടനം സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ഡയറക്ടർ പ്രൊഫ.മോനമ്മ കോക്കാട് നിർവഹിച്ചു. മാനേജർ കെ.ജോർജ് അബ്രാഹാമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രിൻസിപ്പാൾ പി.വി.ജേക്കബ്, പി.ടി.എ വൈസ് പ്രസിഡന്റ് ഹൈറുന്നിസ,അജി തോമസ്, ജയ സൂസൻ,റെനി ലോപ്പസ് എന്നിവർ പ്രസംഗിച്ചു.