കൊച്ചി : മിലിട്ടറി ഫോട്ടോ പ്രദർശനത്തിന്റെ പത്താം പതിപ്പിന് സെന്റർ സ്ക്വയർ മാളിൽ തുടക്കമായി. ദക്ഷിണ നാവിക കമാൻഡ് റിയർ അഡ്മിറൽ ആർ.ജെ. നട്കർണിയും ടി.ജെ. വിനോദ് എം..എൽ.എയും ചേർന്ന് ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്തു. ഫോട്ടോ പ്രദർശനത്തിലൂടെ സമൂഹത്തിൽ നാവിക സേന ചെയ്ത നല്ല സേവനങ്ങളെ പൊതുസമൂഹത്തിന് മനസിലാക്കാൻ കഴിഞ്ഞുവെന്ന് ടി.ജെ. വിനോദ് പറഞ്ഞു.അടുത്ത രണ്ട് ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് കപ്പൽ സന്ദർശിക്കാനുള്ള അവസരവും ഒരുക്കുന്നുണ്ട്. . നേവൽ സിംഫോണിക് ബാൻഡിന്റെ സംഗീത പരിപാടി അരങ്ങേറി. എറണാകുളം പ്രസ്‌ക്ലബും ദക്ഷിണ നാവിക സേനയുമായി ചേർന്ന് നടത്തുന്ന പ്രദർശനത്തിൽ 42 ഫോട്ടോഗ്രാഫർമാരുടെ 96 ഫോട്ടോകളാണ് പ്രദർശിപ്പിക്കുന്നത്. പ്രദർശനം ഞായറാഴ്ച സമാപിക്കും.