കമ്പളം:കുമ്പളം നോർത്തിൽ ചാന്ത്യാത് പ്രദേശത്തെ തണ്ണീർത്തടങ്ങൾ നികത്തുവാൻ ഭുമാഫിയക്ക്ഒത്താശചെയ്തുകൊടുത്ത കുമ്പളത്തെ വില്ലേജ് അധികൃതർക്കതിരെഅന്വേഷണംനടത്തികുറ്റക്കാർക്കെതിരെനിയമപരമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്എ.ഐ.വൈ.എഫ് കമ്പളം കമ്മിറ്റിയുടെ നേതത്വത്തിൽകുമ്പളംവില്ലേജ് ഓഫീസിനു മുമ്പിൽ ധർണനടത്തി.ജോ:സെക്രട്ടറിഎൻ.അരുൺ സമരംഉദ്ഘാടനം ചെയ്തു. കുമ്പളം ലോക്കൽ പ്രസിഡൻറ് ദീപുനരുത്തുരുത്തി അദ്ധ്യക്ഷത വഹിച്ചു.ജില്ല പ്രസിഡന്റ് കെ.ആർ.റനീഷ്, ജില്ലാജോ.സെക്രട്ടറി ആൽവിൻസേവ്യർ,സി.പി.ഐ.മണ്ഡലം ജോ:സെക്രട്ടറി എ.കെ.സജീവൻ,സി.പി.ഐ.ലോക്കൽ സെക്രട്ടറി കെ.ഒ.ജോണി എന്നിവർ പ്രസംഗിച്ചു