ആലുവ: റസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോറയുടെ സൗജന്യമരുന്ന് വിതരണ പദ്ധതി അവതാളത്തിലാക്കാൻ ശ്രമമെന്ന് പരാതി. നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച മെഡിസിൻ പെട്ടിയിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ വൻതോതിൽ നിക്ഷേപിക്കുന്നതായാണ് ആക്ഷേപം.

ആവശ്യം കഴിഞ്ഞ് ബാക്കി വരുന്ന മരുന്നുകൾ പൊതുജനങ്ങൾക്ക് നിക്ഷേപിക്കാനായാണ് പെട്ടികൾ സ്ഥാപിച്ചത്. ഇതിൽ കിട്ടുന്ന മരുന്നുകൾ നിർദ്ധനർ, വൃദ്ധസദനങ്ങൾ, കിടപ്പുരോഗികൾ എന്നിവർക്കാണ് കൈമാറുന്നത്. സൗജന്യമായി നൽകുന്ന കോറയുടെ പദ്ധതി കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകൾ ശേഖരിച്ച് വിതരണം ചെയ്തിട്ടുണ്ട്. സാമൂഹ്യവിരുദ്ധർ ഇതിൽ നിന്ന് പിൻമാറണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു.