കിഴക്കമ്പലം:പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രൽ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന പള്ളിക്കര കൺവെൻഷൻ നാളെ വൈകിട്ട് 6ന് ഡോ.ഏബ്രാഹാം മാർ സേവേറിയോസ് ഉദ്ഘാടനം ചെയ്യും. വികാരി ഫാ.തോമസ്.എം.പോൾ അദ്ധ്യക്ഷനാകും. ഫാ.എൽദോസ് കു​റ്റിച്ചിറക്കുടി പ്രസംഗിക്കും.കൺവൻഷനിൽ നിന്നു ലഭിക്കുന്ന കാണിക്ക നിർദ്ധന രോഗികളുടെ ചികിത്സയ്ക്കായി വിനിയോഗിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.