മൂവാറ്റുപുഴ: സമുദായിക സംവരണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പട്ടിക ജാതി ക്ഷേമസമിതി മൂവാറ്റുപുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2 ന് അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ മേഖലാതല സംവരണ സംരക്ഷണ സംഗമം സംഘടിപ്പിയ്ക്കും . പി കെ എസ് സംസ്ഥാന സെക്രട്ടറി അഡ്വ.കെ സോമപ്രസാദ് എം പി ഉദ്ഘാടനം ചെയ്യും.ഗോപി കോട്ടമുറിയ്ക്കൽ, പി ആർ മുരളീധരൻ, എം ആർ പ്രഭാകരൻ, വി ആർ ശാലിനി, വി വി പ്രവീൺ, കെ സി അയ്യപ്പൻ എന്നിവർ സംസാരിയ്ക്കും.