മൂവാറ്റുപുഴ: നഗരസഭയിലെ നാലാം വാർഡിൽ മോളേക്കുടിയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അംഗൻവാടിയ്ക്ക് പുതിയ ഹൈടെക് മന്ദിരം ഒരുങ്ങുന്നു. നഗരസഭ 2017-18 വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ മുതൽ മുടക്കി അഞ്ച് സെന്റ് സ്ഥലം വാങ്ങി വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ മുതൽ മുടക്കിയാണ് ഹൈടെക് കെട്ടിടം നിർമിക്കുന്നത്. കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ നിർവ്വഹിച്ചു. വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എം.എ.സഹീർ അദ്ധ്യക്ഷത വഹിച്ചു. സി.എം.സീതി, ഉമാമത്ത് സലീം, പി.പി.നിഷ, പി.വൈ നൂറുദ്ദീൻ, കെ.എ.സനീർ, നെജില ഷാജി, ഒ.എ.അൻവർ, സുബി കുറ്റിയിൽ, നെജീർ ഉപ്പൂട്ടുങ്കൽ, പി.പി.മീരാൻ, കൊട്ടുമുഹമ്മദ്, എം.വി.ശ്രീജിത്ത് എന്നിവർ സംസാരിച്ചു.