കൊച്ചി : ഫയർ വർക്ക്‌സ് ഡീലേഴ്‌സ് അസോ. സംസ്ഥാന സമ്മേളനം ഞായറാഴ്ച 10ന് പത്തടിപ്പാടം പി.ഡബ്ല്യൂ.ഡി.റെസ്റ്റ് ഹൗസിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.വി.കെ.സി.മമ്മദ്‌കോയ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. തുടർന്ന് ടി.ജെ.വിനോദ് എം.എൽ.എ പടക്കവ്യവസായികളെ ആദരിക്കും.സംസ്ഥാനത്തെ പടക്ക കടകൾക്ക് ഏർപ്പെടുന്ന സുരക്ഷാ ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം കൺട്രോളർ ഒഫ് എക്‌സ്‌പ്ലോസീവ് കേരള ഉപമേധാവി ഡോ.പി.കെ റാണ ഉദ്ഘാടനം ചെയ്യും.തുടർന്ന് വ്യാപാരി സ്വാന്തന പദ്ധതിയുടെ ഉദ്ഘാടനം നടക്കും. ഇന്ത്യൻ ഫയർ വർക്ക്‌സ് രംഗം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പ്രഭാഷണം നടക്കും. പത്രസമ്മേളനത്തിൽ കെ.എം.ലെനിൻ, വി.ഉണ്ണികൃഷ്ണൻ,പി.ജെ.തോമസ്, ബാബു ആന്റണി എന്നിവർ പങ്കെടുത്തു.