കോതാട് : കടമക്കുടി ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് ഭരണത്തിനെതിരെ ബി.ജെ.പി സഹായത്തോടെ യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസം പരാജയപ്പെട്ടു.

കോൺഗ്രസിലെ മൂന്ന് പേരും ബി.ജെ.പിയിലെ പ്രകാശൻ, ഇന്ദിര എന്നിവരും ഒരു സ്വതന്ത്ര അംഗവുമാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. 13 അംഗ ഭരണസമിതിയിൽ രണ്ടു കോൺഗ്രസ് അംഗങ്ങളെ കൂറുമാറ്റത്തിന് അയോഗ്യരാക്കിയിരുന്നു. ഇവർക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. എൽ.ഡി.എഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. സി.പി.ഐയിലെ ശാലിനി ബാബുവാണ് പഞ്ചായത്ത് പ്രസിഡന്റ്.