നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ഗവ. എൽ.പി സ്‌കൂളിൽ ആരംഭിച്ച സ്‌കൗട്ട് യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കപ്രശേരി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർപേഴ്‌സൺ രേഖ കെ. ബാലൻ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. സുധീർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. രാജേഷ്, മെമ്പർ മനോജ് പി. മൈലൻ, ജില്ലാ സ്‌കൗട്ട് സെക്രട്ടറി ജോസഫ് പുതുശേരി, ഹെഡ്മിസ്ട്രസ് മിനി രാജൻ, സ്‌കൗട്ട് മാസ്റ്റർ ജേജി പുഷ്പലത എന്നിവർ സംസാരിച്ചു.