പറവൂർ : പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഔഷധനിയമ ഭേദഗതികൾ കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ പറവൂർ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ടി.വി. നിഥിൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ.എസ്. സുബിൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. സനീഷ്, കെ.എസ്. ആനന്ദ്, എ.എസ്. സുബി, പി.പി. ആഷ, വിപിൻ സാബു, എൻ. ബിജു തുടങ്ങിയവർ സംസാരിച്ചു.