കൊച്ചി: വനിത സംരംഭകരുടെ കൂട്ടായ്മയായ സംഘം ഒരുക്കുന്ന ഗ്രാൻഡ് ക്രിസ്മസ് സെയിൽ ഡിസംബർ 1,2 തീയതികളിൽ നടക്കും. രാവിലെ 10 മുതൽ വൈകിട്ട് 9 വരെ കൊച്ചിൻ ലോട്ടസ് ക്ലബിൽ വച്ചാണ് സെയിൽ. ‌ഡിസൈനർ വസ്ത്രങ്ങൾ, ‌‌ഡിസൈനർ ആഭരണങ്ങൾ, അലങ്കാര വസ്തുക്കൾ, ക്രിസ്മസ് ഡക്കോർ, ഭക്ഷണ വൈവിദ്ധ്യങ്ങൾ തുടങ്ങി വിവിധ തരത്തിലുള്ള 81 ഓളം സ്റ്റാളുകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള വനിത വ്യവസായ സംരംഭകർ ചേർന്നാണ് ഇത് ഒരുക്കുന്നത്. അതിനൂതനമായ ഡിസൈനുകളും വസ്ത്ര ശേഖരങ്ങളുടെയും എക്സിബിഷൻ വിൽപനയും ഉണ്ടാകും. ബിനു നായർ, കാവ്യ നായർ, സഞ്ജന ബോസ് എന്നിവരാണ് സംഘത്തിന്റെ സംരംഭകർ. പ്രദർശനത്തിലും വിപണിയിലും സൗജന്യ എൻട്രിയുണ്ടാവുമെന്ന് ബിനു നായർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.