അങ്കമാലി: ബ്ലോക്ക് പഞ്ചായത്ത് തുറവൂർ പഞ്ചായത്തിൽ നിർമ്മിച്ച ചേറുംകവല - കർദ്ദിനാൾ റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി ബൈജു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രഡിഡന്റ് വത്സ സേവ്യർ, അംഗങ്ങളായ എൽസി വർഗീസ്, ടി.എം. വർഗീസ്, ഗ്രേസി റാഫേൽ, റെന്നി ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിന്റോ വർഗീസ്, വിൻസി ജോയി, ധന്യ ബിനു, ആർ. എസ്. പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.