പറവൂർ : കൊടുവഴങ്ങ ശ്രീനാരായണ ക്ളബ് ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കെ.ഐ.ടി.എസിന്റെ സഹകരണത്തോടെ പാചക പരിശീലനം നടത്തും. യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി വി.ജി. ജോഷി ഉദ്ഘാടനം ചെയ്തു. യുവത പ്രസിഡന്റ് കെ.ബി. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.വി. ഷൈവിൻ, വനിതാവേദി ചെയർപേഴ്സൺ ഷിമ വിനേഷ് തുടങ്ങിയവർ സംസാരിച്ചു. ഫോൺ: 9961530377.