പറവൂർ : ബി.പി.സി.എൽ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പറവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ പത്തിന് ടൗൺ പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തും. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് അനു വട്ടത്തറ അദ്ധ്യക്ഷത വഹിക്കും.