കൊച്ചി : എറണാകുളം സെന്റ് ആൽബർട്‌സ് കോളേജിലെ ക്ലാസ് മുറിയിലെ സീലിംഗ് ഇടിഞ്ഞ് വീണു. ഇന്നലെ ഉച്ചയ്ക്ക് 12 ന് ഒന്നാം വർഷ കെമിസ്ട്രി ക്ലാസ് മുറിയിലായിരുന്നു സംഭവം. ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് സീലിംഗ് ഇടിഞ്ഞുവീണത്. വിദ്യാർത്ഥികളും അദ്ധ്യാപികയും വേഗം ഒഴിഞ്ഞുമാറിയതിനാൽ അത്യാഹിതം ഒഴിവായി. കോളേജിന്റെ വലതുഭാഗത്തായുള്ള കെമിസ്ട്രി കെട്ടിടത്തിന് അലുമിനിയംമേൽക്കൂരയാണ് .
നേർത്ത സുതാര്യമായ ഷീറ്റാണ് മേൽക്കൂരയ്ക്ക് ഉപയോഗിച്ചിരുന്നത്, ചെറിയൊരു കേടുപാട് സംഭവിച്ച് താഴെ വീണതാണ്. ക്ലാസ് സമയം ആയിരുന്നെങ്കിലും ക്ലാസിലുണ്ടായിരുന്നആർക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന്കോളേജ് പ്രിൻസിപ്പൽ എം.എൽ ജോസഫ് അറിയിച്ചു.