തൃക്കാക്കര : വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ സ്കാനിങ് സംബന്ധിച്ച പഠനം നടത്തുന്നതിനുള്ള മെഡിക്കൽ സംഘത്തെ വിപുലീകരിക്കാൻ തീരുമാനം.
ജില്ലാ കളക്ടർ എസ്.സുഹാസിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ടെർമിനലിലേക്ക് പ്രവേശിക്കുന്ന ട്രക്കുകൾ ഡ്രൈവറെയടക്കം സ്കാൻ ചെയ്യുന്നത് ഡ്രൈവർമാർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതായി ആരോപണമുയർന്നിരുന്നു.ട്രേഡ് യൂണിയൻ പ്രതിനിധികളുടെ ആരോപണത്തെ തുടർന്നാണ് ബോർഡ് വിപുലീകരിക്കാൻ തീരുമാനിച്ചത്. പഠന റിപ്പോർട്ട് ഡിസംബർ 12ന് ജില്ലാ കളക്ടർക്ക് സമർപ്പിക്കും.

തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ എസ്.ഷാജഹാൻ, തൊഴിൽ വകുപ്പ് റീജ്യണൽ ജോയന്റ് കമ്മീഷണർ ഡി.സുരേഷ് കുമാർ,
വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ , കസ്റ്റംസ് ഉദ്യോഗസ്ഥർ, ഡി.പി.വേൾഡ് പ്രതിനിധികൾ, കസ്റ്റംസ് ബ്രോക്കേഴ്സ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.