മൂവാറ്റുപുഴ:നഗരസഭയുടെ മാലിന്യ സംസ്ക്കരണ പദ്ധതിയായ ഹരിത മൂവാറ്റുപുഴ മിഷനിൽ രജിസ്ട്രേഷൻ എടുക്കുന്നതിനും , പദ്ധതി വിശദീകരണത്തിനുമായി ഡിസംബർ 10ന് രാവിലെ 10.30മുതൽ ഉച്ചക്ക് 1 വരെ നഗരസഭ കോൺഫ്രൻസ് ഹാളിൽ യോഗംചേരും . പദ്ധതി സംബന്ധിച്ച് അവതരണവും, ബോധവത്ക്കരണ ക്ലാസും ഉണ്ടായിരിക്കും. ജനുവരി 1 മുതൽ നഗരത്തിലെ എല്ലാ സ്ഥാപനങ്ങളും പദ്ധതിയുടെ കീഴിൽ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് സെക്രട്ടറി അറിയിച്ചു. രജിസ്ട്രേഷനുവേണ്ടി വിളിക്കേണ്ട നമ്പർ 9895008514