കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള നിർദ്ധനരായ കാൻസർ രോഗികൾക്കു ജീവൻ രക്ഷാ ചാരിറ്റി ആൻഡ് സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മരുന്നു വിതരണം നടത്തി. സൊസൈറ്റി പ്രസിഡന്റ് അഡ്വ. ജോർജ് ജോസഫ് ഉദ്ഘാടനം ചെയ്തു. എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു, ട്രഷറർ സിജോ പൈനാടത്ത് എന്നിവർ ചേർന്നു മരുന്നുകൾ ആശുപത്രിയിലെ കാൻസർ വിഭാഗം മേധാവി ഡോ. ബാലമുരളീകൃഷ്ണയ്ക്ക് കൈമാറി.
സൊസൈറ്റിയുടെ 158ാമതു മരുന്നു വിതരണമാണു നടന്നത്. ജനറൽ സെക്രട്ടറി പി.എസ്. അരവിന്ദാക്ഷൻ, ജില്ലാ ശിശുക്ഷേമ സമിതി അംഗം ഡോ. പി.എസ്. രഘൂത്തമൻ, കെ.കെ. ഗോപിനായർ എന്നിവർ സംസാരിച്ചു.