കൊച്ചി: ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ക്ഷേമനിധി അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നാളെ ജില്ലാ കലാകായിക മത്സരങ്ങൾ നടത്തുന്നു. കലൂർ സെന്റ് അഗസ്റ്റ്യൻ ഹൈസ്‌കൂളിൽ നടക്കുന്ന സമ്മേളനം രാവിലെ 9 ന് ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ക്ഷേമനിധി ബോർഡ് അംഗം ടി. ബി. സുബൈർ അദ്ധ്യക്ഷത വഹിക്കും. കെ. ജെ .മാക്‌സി എം .എൽ. എ മുഖ്യപ്രഭാഷണം നടത്തും. സുജിത്ത് കെ .സി സ്വാഗതവും രജനി സി .എസ് നന്ദിയും പറയും. തുടർന്ന് വിവിധ വേദികളിലായി മത്സരങ്ങൾ നടക്കും. വൈകിട്ട് നാലിന് സമാപന സമ്മേളനം ടി. ജെ .വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ കെ .ആർ .പ്രേമകുമാർ അദ്ധ്യക്ഷനാകും. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജി പൂങ്കുഴലി സമ്മാനദാനം നിർവഹിക്കും.