കിഴക്കമ്പലം:അടുത്തമേയിൽ കളമശ്ശേരിയിൽനടക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനത്തിനെത്തുന്ന പ്രതിനിധികൾക്ക് ഭഷണമൊരുക്കുന്നതിനുള്ള അരി കുന്നത്തുനാട്ടിൽ വിളയും. കുന്നത്തുനാട് പഞ്ചായത്തിലെ വിവിധ സംഘടനകളുടെ സഹകരണത്തോടെ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ എരുമേലി പാടശേഖരത്തെ ഒരേക്കർ സ്ഥലത്ത് ജൈവ നെൽകൃഷി നടത്തുന്നു. പാടത്ത് വിത്തിറക്കി സംസ്ഥാന പ്രസിഡന്റ് എ.പി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.എ.വിജയകുമാർ അദ്ധ്യക്ഷനായിരുന്നു. ടി.തോമസ് ,പഞ്ചായത്തംഗം പി.കെ രാജപ്പൻ, പരിഷത്ത് ജില്ലാ സെക്രട്ടറി സി.ഐ വർഗ്ഗീസ്, കർഷക സംഘം കിഴക്കമ്പലം വില്ലേജ് സെക്രട്ടറി ആന്റണി, കൃഷി അസിസ്​റ്റൻറ് സൈമൺ, എൻ.ഒ ബാബു ,മേഖല പ്രസിഡന്റ് സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.