കൊച്ചി: ആർ.എസ്.പി ദേശീയ ജനറൽ സെക്രട്ടറി ക്ഷിതി ഗോസ്വാമിയുടെ നിര്യാണത്തിൽ ആർ.എസ്.പി നിയോജകമണ്ഡലം കമ്മിറ്റി അനുശോചിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.രജികുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.എം.രാധാകൃഷ്ണൻ, അഡ്വ.ശ്യാംകുമാർ, അഡ്വ.കൃഷ്ണകുമാർ, എ.എൻ.ജയൻ, മഹേഷ്ലാൽ തുടങ്ങിയവർ സംസാരിച്ചു.