തൃക്കാക്കര : രണ്ടാം ദിവസവും വാഹന പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്. കണ്ണഞ്ചിപ്പിക്കുന്ന വെട്ടവും കാതടപ്പിക്കുന്ന ശബ്ദവുമായി റോഡുകളിൽ വിലസുന്ന ടൂറിസ്റ്റ് ബസുകളെ വലയിലാക്കാനാണ് ഓപ്പറേഷൻ തണ്ടർ എന്ന പരിശോധന. ജില്ലയിലെ പലയിടങ്ങളിലായി നടത്തിയ പരിശോധനകളിൽ വെള്ളിയാഴ്ച മാത്രം 16 ബസുകൾ പിടികൂടി.
പിഴയിനത്തിൽ 25000 രൂപ ഈടാക്കിയിട്ടുണ്ട്. എയർ ഹോൺ ഘടിപ്പിച്ചതിന് എട്ട് ബസുകളും അനധികൃത ചരക്ക് നീക്കത്തിന് രണ്ട് ബസുകളും പിടികൂടി. അനധികൃതമായ പരസ്യം പ്രദർശിപ്പിച്ച ബസുകൾക്കും പിഴയും റിപ്പോർട്ടും നൽകിയിട്ടുണ്ട്. ആർ.ടി. ഒ എൻഫോഴ്‌സ്മെൻറ് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.