കൊച്ചി. ഗാന്ധിയൻ ദർശനങ്ങൾ ലോകശാന്തിക്കായി സമർപ്പിക്കപ്പെട്ടതാണെന്ന് പ്രമുഖ ഗാന്ധിയനും സ്വാതന്ത്രസമര സേനാനിയുമായ ഡോ. വൈലോപ്പിള്ളി ബാലകൃഷ്ണൻ പറഞ്ഞു. ബി.ജെ.പി എറണാകുളം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സങ്കൽപ്പ യാത്ര ഫ്ളാഗ് ഒഫ് ചെയ്തു സംസാരിക്കുകയായിരുന്നു. ഗാന്ധിയൻ ദർശനങ്ങളിലൂടെ ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാൻ സാധിക്കും. സമൂഹത്തിന്റെ ഉന്നമനത്തിനായി ജീവിതം സമർപ്പിക്കാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജാഥ ക്യാപടൻമാരായ എ.എൻ. രാധാകൃഷ്ണൻ , വി.എൻ.വിജയൻ , സി.ജി.രാജഗോപാൽ എന്നിവർക്ക് ഡോ. വൈലോപ്പിള്ളി ബാലകൃഷ്ണൻ പതാക കൈമാറി .
കലൂർ ഇൻറ്റർ നാഷണൽ മെട്രോ സ്‌റ്റേഷനിൽ നിന്നും ആരംഭിച്ച യാത്രയിൽ പ്രവർത്തകർ ഗാന്ധിയൻ വചനങ്ങളും, ഗീതങ്ങളും ആലപിച്ചു. വൈകിട്ട് ബി.ടി.എച്ച് ഗാന്ധി സ്ക്വയറിൽ അവസാനിച്ചു. തുടർന്ന് ഗാന്ധി പ്രതിമയിൽ ജാഥ നായകൻമാർ പുഷ്പമാല സമർപ്പിച്ചു. .ബി.ജെ.പി സംസ്ഥാന സമിതി അംഗം എം.ഡി. ദിവാകരൻ സമാപന പ്രഭാഷണം നടത്തി. നോബിൾ മാത്യു, എം..എൻ. മധു , കെ.എസ്.ഷൈജു, ഇ.എസ്. പുരുഷോത്തമൻ , എം.വി.സത്യൻ, വി.കെ.സുദേവൻ, പത്മജാ എസ് മേനോൻ , സജികുമാർ, കെ.ജി.ബാലഗോപാൽ , ഡോ. ജലജാ ആചാര്യ, യു.ആർ. രാജേഷ്, എന്നിവർ സംസാരിച്ചു.