കൊച്ചി: ഭാരത് ധർമ്മ ജനസേന (ബി.ഡി.ജെ.എസ്) എറണാകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ അഞ്ചാം ജൻമദിനത്തിന്റെ ഭാഗമായി നാളെ പതാക ദിനമായി ആചരിക്കുന്നു. രാവിലെ ഏഴിന് തേവര ഫെറിയിൽ മണ്ഡലം പ്രസിഡന്റ് കെ.കെ.പീതാംബരൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്യും. ഭാരവാഹികളായ അർജുൻ ഗോപിനാഥ്, സി.കെ.രാജു, ഏരിയ പ്രസിഡന്റ് എം.വി.വിജയൻ എന്നിവർ സംസാരിക്കും. എട്ടിന് കലൂർ ജംഗ്ഷനിൽ ചേരുന്ന വിശദീകരണ യോഗം ജില്ല സെക്രട്ടറി അഡ്വ.ശ്രീകുമാർ തട്ടാരത്ത് ഉദ്‌ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ഇ.കെ.സുരേഷ്‌കുമാർ, വി.എസ്.രാജേന്ദ്രൻ, കെ.സി.വിജയൻ, വനിത സേന കേന്ദ്രസമിതി അംഗം
പമേല സത്യൻ, വൈസ് പ്രസിഡന്റ് മിനി കിഷോർകുമാർ എന്നിവർ സംസാരിക്കും. 9 ന് വാലം ഇടയകുന്നത്ത് ചേരുന്ന പതാക ദിന സമാപന സമ്മേളനം വൈസ് പ്രസിഡന്റ് എം.വി.രവി ഉദ്‌ഘാടനം ചെയ്യും. ഐ.ശശിധരൻ, മിഥുൻ ഷാജി, ഏരിയ പ്രസിഡന്റ് വി.ജെ.സോജൻ എന്നിവർ സംസാരിക്കും.മണ്ഡലം സെക്രട്ടറി വിജയൻ നെരിശാന്തറ സ്വാഗതവും പോണേക്കര ഏരിയ പ്രസിഡന്റ് എ.ആർ.അനിൽകുമാർ നന്ദിയും പറയും.