വൈപ്പിൻ: പള്ളിപ്പുറം, കുഴുപ്പിള്ളി മേഖലകളിൽ ഇന്ന് മുതൽ ജലവിതരണം സാധാരണ നിലയിലാകും. ചൊവ്വരയിൽ നിന്നുള്ള പമ്പിംഗ് സാങ്കേതിക തകരാറുമൂലം മുടങ്ങിയതിനാലാണ് ഇവിടങ്ങളിൽ ജലവിതരണം തടസപ്പെട്ടത്. ഇന്നലെ ഭാഗികമായി പുനരാരംഭിച്ച ജലവിതരണം ഇന്ന് പൂർണമാകും.
മുനമ്പം, ചെറായി ഭാഗങ്ങളിൽ കുടിവെള്ളം മുടങ്ങി ജനം ബുദ്ധിമുട്ടിലായതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് വി.എസ്.സോളിരാജിന്റെ നേതൃത്വത്തിൽ പറവൂർ ജലഅതോറിറ്റി അസി. എൻജിനിയറുടെ ഓഫീസ് ഉപരോധിച്ചു. എം.എസ്. ഷാജി, രാജേഷ് ചിദംബരൻ, അലക്‌സാണ്ടർ റാൻസൻ, സെബാസ്റ്റ്യൻ വി.ഒ, സന്ദീപ് കെ.എസ്. എന്നിവർ പങ്കെടുത്തു