മൂവാറ്റുപുഴ: ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട് മുങ്ങിയ തൃശൂർ സ്വദേശിനി വീട്ടമ്മയെയും കോതമംഗലം കറുകടം സ്വദേശി യുവാവിനെയും പത്ത് മാസത്തിന് ശേഷം ആലുവ ക്രൈംബ്രാഞ്ച് തി​രുവനന്തപുരത്ത് കണ്ടെത്തി. വീട്ടമ്മ ഇപ്പോൾ പൂർണഗർഭിണിയാണ്.

പത്തും മൂന്നും വയസുള്ള രണ്ട് കുട്ടികളുടെ പിതാവാണ് ഡ്രൈവറായി​ ജോലി​ ചെയ്തി​രുന്ന 39കാരൻ. മുപ്പതുകാരി​യായ വീട്ടമ്മയ്ക്ക് മക്കളി​ല്ല.

കോടതിയിൽ ഹാജരാക്കിയ യുവാവി​നെ സ്വന്തം ഇഷ്ടപ്രകാരം വി​ട്ടു. ഗർഭി​ണി​യായ കാമുകി​യും കോടതി​യി​ലെത്തി​യി​രുന്നു. ഇരുവരും തി​രുവനന്തപുരത്തേക്ക് ഇന്നലെ തന്നെ മടങ്ങി​. നേമത്ത് വാടകവീട്ടി​ൽ ഒളി​ച്ചു താമസി​ക്കുകയായി​രുന്നു ഇവർ. യുവാവ് അവി​ടെ ഒരു സ്വകാര്യ സ്ഥാപനത്തി​ൽ ജോലി​ ചെയ്യുന്നുണ്ട്. മൊബൈൽ ഫോണോ സമൂഹമാദ്ധ്യമങ്ങളോ ഉപയോഗി​ക്കാതി​രുന്നതി​നാൽ പൊലീസ് ഇവരെ കണ്ടുപി​ടി​ക്കാൻ ബുദ്ധി​മുട്ടി​.

കഴി​ഞ്ഞ നവംബറി​ൽ ഇരുവരും ഒളി​ച്ചോട്ടം നടത്തി​യതാണ്. അന്ന് മൊബൈൽഫോൺ​ പി​ന്തുടർന്ന് ആഴ്ചകൾക്കുള്ളി​ൽ ഇരുവരെയും പി​ടി​കൂടി​. യുവതി​ ഭർത്താവി​നൊപ്പം മടങ്ങുകയും ചെയ്തു. ഒരു മാസം കഴി​ഞ്ഞാണ് മുൻകരുതലുകളെല്ലാമെടുത്ത് വീണ്ടും മുങ്ങി​യത്. ഇതേ തുടർന്ന് യുവതി​യുടെ ഭർത്താവ് വി​വാഹമോചന ഹർജി​ നൽകി​യി​രുന്നു. യുവാവി​ന്റെ ഭാര്യ ഇന്നലെ മൂവാറ്റുപുഴ കുടുംബകോടതി​യി​ൽ വി​വാഹമോചനത്തി​ന് ഹർജി​ സമർപ്പി​ച്ചു. ഇരുകുടുംബങ്ങളും ഇടത്തരക്കാരാണ്. ഭർത്താവി​ന്റെ കുടുംബക്കാരാണ് യുവതി​യെയും മക്കളെയും സംരക്ഷി​ക്കുന്നത്.

കഴിഞ്ഞ ജനുവരി 14 നാണ് ഭർത്താവി​നെ കാണാനി​ല്ലെന്ന് കാട്ടി​ ഭാര്യ കോതമംഗലം പൊലീസി​ൽ പരാതി​ നൽകി​യത്. അന്വേഷിച്ചങ്കിലും കണ്ടെത്താൻ കഴിയാത്തതിനാൽ കേസ് ക്രൈം ബ്രാഞ്ചിനു കൈ മാറുകയായിരുന്നു.

ആലുവ ക്രൈംബ്രാഞ്ച് ഡിവെെ.എസ്.പി കെ.എം. ജിജിമോൻ സൈബർ സെൽ ഇൻ ചാർജ് എ.എസ്.ഐ ബിനോയ് എസ്, സി.പി.ഒ ജോജി, നിയാസ് മീരാൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.