മൂവാറ്റുപുഴ: മരട് ഫ്ളാറ്റ് അഴിമതിക്കേസ് പ്രതിയായ മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷറഫിന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി ഡിസംബർ മൂന്നിന് പരിഗണിയ്ക്കും.
രണ്ട് കേസിൽ ഇയാൾക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. രണ്ട് കേസിൽ കൂടി ജാമ്യം കിട്ടിയാലേ ജയിൽമോചിതനാകൂ. മറ്റൊരു പ്രതി ജയറാം നായിക്കിനെ ചോദ്യം ചെയ്യലിനുശേഷം വെള്ളിയാഴ്ച്ച വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളുടെ ജാമ്യാപേക്ഷ ഡിസംബർ രണ്ടിന് കോടതി പരിഗണിയ്ക്കും.