കൊച്ചി : മാറംപള്ളി എം.ഇ.എസ് കോളേജ് സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഡിസംബർ 19 ന് ഫ്രീഡം ക്വസ്റ്റ് 19 ഇന്റർ കൊളേജിയേറ്റ് ക്വിസ് മത്സരം നടത്തും. ഒന്നാം സമ്മാനം 25,000 രൂപയും രണ്ടാം സമ്മാനം 15,000 രൂപയുമാണെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രണ്ടു ടീമുകൾക്ക് ഒരു കോളേജിൽ നിന്ന് പങ്കെടുക്കാം. എം.ഇ.എസ് പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂറാണ് ക്വിസ് മാസ്റ്റർ. രജിസ്ട്രേഷൻ ഡിസംബർ 13വരെ. വിവരങ്ങൾക്ക് : 9846190713, 9847884791. കോളേജ് വൈസ് ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ, പ്രിൻസിപ്പൽ ഡോ. എ. ബിജു, വൈസ് പ്രിൻസിപ്പൽ ഡോ. മൻസൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.