കൊച്ചി : എസ്.എസ്.എഫി​ന്റെ മുത്തുനബി ക്വിസ് മത്സരം ഫൈനൽ ഡിസംബർ രണ്ടിന് എറണാകുളം പി.ഡബ്‌ള്യു.ഡി ഗസ്റ്റ് ഹൗസിൽ നടക്കും. ഐ.പി.ബി ബുക്ക്സിന്റെ ബുക്ക് ഫെയറും അദ്ധ്യാപകർക്കു വേണ്ടി സ്പോട്ട് ക്വിസ് മത്സരവും ഇതോടൊപ്പമുണ്ട്. മെഗാ ക്വിസിന്റെ ഉദ്ഘാടനം എസ്. വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുൾ ജബ്ബാർ സഖാഫി നിർവഹിക്കും. വൈകുന്നേരം മൂന്നിന് സമ്മാനദാന സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും.