brc
കടാതി ഗവ.യു പി സ്ക്കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന വിളംബര ഘോഷയാത്ര

മൂവാറ്റുപുഴ ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ബി.ആർ.സിയുടെ നേതൃത്വത്തിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. കടാതി ഗവ.യു പി സ്‌ക്കൂളിലെ കുട്ടികളാണ് വിളംബര ഘോഷയാത്രയിൽ പങ്കെടുത്തത്. തുടർന്ന് അമ്പലംപടിയിൽ കുട്ടികൾ അവതരിച്ചിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി .

വാളകം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യസ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ഷീലാ മത്തായി ഉദ്ഘാടനം ചെയ്തു . സമഗ്ര ശിക്ഷ ജില്ല പ്രോഗ്രാം ഓഫീസർ സന്ധ്യ,ബ്ലോക്ക് പ്രോഗ്രാം ഓഫീസർ രമാദേവി എൻ. ജി എന്നിവർ സംസാരിച്ചു. ബിആർസി റിസോഴ്‌സ് അദ്ധ്യാപകർ വിളംബര ജാഥക്ക് നേതൃത്വം നൽകി. ഡിസംബർ 3വരെ നീണ്ടു നിൽക്കുന്ന വാരാചരണ പരിപാടിയാണ് ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്തിട്ടുള്ളത്. കുട്ടികളുടെ വിവിധ കലാ കായിക രചനാ മത്സരങ്ങൾ ഉൾപ്പടെ സ്‌ക്കൂളുകളിൽ വാരാചരണവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. വാരാചരണത്തിന്റെ സമാപനം 3 ന് മൂവാറ്റുപുഴ ഡ്രീം ലാന്റ് പാർക്കിൽ നടത്തും. നിരവധി പ്രസ്ഥാനങ്ങളുടേയും സുമനസ്സുകളുടേയും പ്രോത്സാഹനത്തോടൊപ്പം സഹകരണവും ഈ പരിപാടിക്ക് ലഭിക്കുന്നുണ്ടെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ രമാദേവി എൻ. ജി പറഞ്ഞു.