കൊച്ചി : സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഹയർ സെക്കൻഡറി വിഭാഗം ഗിറ്റാർ (വെസ്റ്റേൺ) മത്സരത്തിന്റെ വിധി നിർണ്ണയത്തിൽ അപാകതയുണ്ടെന്ന് പരാതി. മത്സരാർത്ഥിയായിരുന്ന ചെറായി എസ്.എം. എച്. എസ്. എസിലെ പ്ളസ് വൺ വിദ്യാർത്ഥി നവനീത് കൃഷ്‌ണയും പിതാവ് ഷാജിയുമാണ് പരാതിയുമായി വാർത്താ സമ്മേളനം നടത്തിയത്. ജില്ലാതലത്തിലും വിധി നിർണയത്തിൽ പോരായ്മയുണ്ടായിരുന്നെന്നും തുടർന്ന് അപ്പീലിലൂടെയാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തതെന്നും ഷാജി പറയുന്നു. ജില്ലാ തലത്തിലെ വിധി നിർണ്ണയം ശരിയായിരുന്നെന്ന് വരുത്താനായി സംഘാടകർ ക്രമക്കേടുകാട്ടിയെന്നും മത്സരത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് മത്സര ഫലം പുന: നിർണ്ണയിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.