വൈപ്പിൻ: ഗോശ്രീ പാലം വഴി എറണാകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സിബസുകളിൽ പകുതിയും മുടങ്ങി. കൊടുങ്ങല്ലൂരിൽനിന്നും ഗോശ്രീ വഴി തിരുവനന്തപുരത്തേക്ക് രാവിലെ സർവ്വീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസും നിർത്തലാക്കി. 22 തിരുകൊച്ചി ബസുകളും, പിന്നീട് അനുവദിച്ച 23 ബസുകളും അടക്കം 45 ബസുകളാണ് സർവീസ് നടത്തി​യി​രുന്നത്.

130 സ്വകാര്യ ബസുകൾ ഗോശ്രീ പാലം വഴി വൈപ്പിൻ മേഖലയിൽ നിന്ന് സർവ്വീസ് നടത്തുന്നുണ്ട്. ഇവയുടെ സമയക്രമം പഠിക്കാതെയാണ് കെ.എസ്.ആർ.ടി.സി. സർവ്വീസ് നടത്തുന്നതെന്ന് ആക്ഷേപമുണ്ട്. അതിനാൽ കെ.എസ്.ആർ.ടി.സി. ബസുകൾ പലതും ആളില്ലാതെയാണ് ഓടുന്നത്. സ്വകാര്യ ബസുകളുടെ സമയക്രമം പഠിച്ച് ആനവണ്ടികൾ ഓടാൻ തയ്യാറായാൽ കെ.എസ്.ആർ.ടി.സി.ക്ക് വരുമാനം വർദ്ധിക്കുമെന്നാണ് അഭിപ്രായം

കെഎസ്ആർടിസി ബസുകൾ 45

സ്വകാര്യ ബസുകൾ130

പുതുവത്സരത്തിന് മുമ്പ് ഗോശ്രീ പാലം വഴി അനുവദിച്ച മുഴുവൻ കെഎസ്ആർടിസി ബസുകളും സർവ്വീസ് നടത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുംഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി