vilambharajadha
വിളംബരജാഥ


വൈപ്പിൻ: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് വൈപ്പിൻ ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ട്‌നിൽക്കുന്ന പരിപാടിക്ക് തുടക്കമായി. സ്‌കൂളുകളിൽ ചിത്രരചന, പോസ്റ്റർരചന എന്നിവ നടത്തി. എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌കൂളിൽനിന്ന് ആരംഭിച്ച വിളംബരജാഥ ഞാറക്കൽ സിഐ എം.കെ മുരളി ഫ്‌ളാഗ്ഓഫ് ചെയ്തു.
കെപിഎം ഹൈസ്‌കൂളിലെ എസ്പിസി, എൻസിസി, ജെആർസി യൂണിറ്റിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. തുടർന്ന് വൈപ്പിൻകരയിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ ഭിന്നശേഷി സൗഹൃദ സ്റ്റിക്കർ പതിപ്പിച്ചു.