നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം വനിതാസംഘം ആലുവ യൂണിയൻ ഡോ. ടോണീസ് ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നേത്രചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും ഇന്ന് രാവിലെ ഒമ്പത് മുതൽ സൗത്ത് അടുവാശേരി എസ്.എൻ.ഡി.പി ഹാളിൽ നടക്കും.
ഡോ. ടോണി ഫെർണാണ്ടസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് മെമ്പർ വി.ഡി. രാജൻ, മേഖലാ കൺവീനർ വി. ചന്ദ്രൻ, ശാഖാ പ്രസിഡന്റ് സി.വി. കൃഷ്ണൻകുട്ടി, സെക്രട്ടറി ടി.എസ്. സിജുകുമാർ, വനിത സംഘം മേഖല കൺവീനർമാരായ ലതിക ഷാജി, ഷിബി ബോസ് എന്നിവർ സംസാരിക്കും. ക്യാമ്പിൽ പങ്കെടുക്കേണ്ടവർ ബന്ധപ്പെടണം. ഫോൺ: 85474 21405, 96455 72798.