ആലുവ: ശിവസേന ജില്ലാ നേതൃത്വ കൺവെൻഷൻ ഇന്നും നാളെയും മഹനാമി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് എം.എസ്. ഭുവനചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതാക്കളായ പേരൂർക്കട ഹരികുമാർ, കോട്ടുകാൽ ഷൈജു, ബൈജു കാലടി, നെൽസൺ കാലടി, വിപിൻദാസ് കടങ്ങോട് എന്നിവർ ക്ളാസെടുക്കും. ജില്ലാ വൈസ് പ്രസിഡന്റ് കെ.വൈ. കുഞ്ഞുമോൻ സ്വാഗതവും മണ്ഡലം പ്രസിഡന്റ് എ. മുത്തുകൃഷ്ണൻ നന്ദിയും പറയും.