rajagopal
സി. രാജഗോപാൽ

ആലുവ: ദേശീയപാതയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇരുചക്രവാഹനം ഇടിച്ച് തായിക്കാട്ടുകര കെ.എസ്.ആർ.ടി.സി ഗ്യാരേജിന് സമീപം അമ്പാടിയിൽ സി. രാജഗോപാൽ (68) മരിച്ചു.

വെള്ളിയാഴ്ച്ച രാത്രി ഏഴ് മണിയോടെ ഗ്യാരേജിന് സമീപമായിരുന്നു അപകടം. ആലുവ കാരോത്തുകഴി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം എറണാകുളം റിനൈ മെഡിസിറ്റിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ ഒന്നരയോടെ അന്ത്യം സംഭവി​ച്ചു.
ഭാര്യ: കെ.പി സുകുമാരി (തായിക്കാട്ടുകര സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി). മകൻ: രാഹുൽ രാജ്. മരുമകൾ: അശ്വതി.