മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ 12 റോഡുകളുടെ നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. നിയോജക മണ്ഡലത്തിൽ വെള്ളപൊക്കത്തെ തുടർന്ന് തകർന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കാണ് ദുരന്ത നിവാരണ വകുപ്പിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചത്.
റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടികാണിച്ച് എൽദോ എബ്രഹാം എം.എൽ.എ റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന് നിവേദനം നൽകിയതിനെ തുടർന്നാണ് 12 റോഡുകളുടെ നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചത്. റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുെം.
12 റോഡുകളുടെ നവീകരണത്തിന് 1കോടി രൂപ
വളക്കുഴി റോഡിന് 10ലക്ഷം രൂപ
അന്ത്യാളംകലുങ്ക് പാലം റോഡിന് 10ലക്ഷം രൂപ
ശൂലം കണ്ടംചിറ കരിമാന്തടം റോഡിന് 10 ലക്ഷം രൂപ
പുളിമൂട്ടിൽ കോളനി റോഡിന് 10ലക്ഷം രൂപ
അമ്പലത്തിങ്കൽ കടവ് റോഡിന് 1.50ലക്ഷം രൂപ
കനാൽ ബണ്ട്‌പൊട്ടൻ മലപൂഴിപാലം റോഡിന് 10ലക്ഷം രൂപ
എൽ.പി.എസ്‌പൊഴിഞ്ചുവട് റോഡിന് ഏഴ് ലക്ഷം രൂപ
മധുരം ബേക്കറി സൂപ്പർ സോണിക് ലിങ്ക് റോഡിന് 10ലക്ഷം രൂപ
കലയക്കാട്‌വടകോട് റോഡിന് 10ലക്ഷം രൂപ
കൊച്ചങ്ങാടി റോഡിന് 10ലക്ഷം രൂപ,
തൊക്കുമലകാവന റോഡിന് 6.50ലക്ഷം രൂപ
വലിയങ്ങാടിമാട്ടുപാറ റോഡിന് അഞ്ച് ലക്ഷം രൂപ