ആലുവ: കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്തിനെയും സഹപ്രവർത്തകരെയും മർദ്ദിച്ച എസ്.എഫ്.ഐക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് - കെ.എസ്.യു ആലുവ നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബാങ്ക് ജംഗ്ഷനിൽ നടന്ന യോഗം യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് അദ്ധ്യക്ഷത വഹിച്ചു.