മൂവാറ്റുപുഴ: മുളവൂർ ചാരിറ്റിയുടെ നേതൃത്വത്തിൽ പേഴയ്ക്കാപ്പിള്ളി അക്ഷയ സെന്റർ, പെരുമറ്റം അക്ഷയയുമായി സഹകരിച്ച് നടത്തുന്ന സൗജന്യ പെൻഷൻ മാസ്റ്ററിംഗ് ക്യാമ്പ് ഇന്ന് രാവിലെ 8.30 മുതൽ മുളവൂർ പള്ളിപ്പടിയിൽ ചാരിറ്റി ഓഫീസിലും, മുളവൂർ ഗവ.യു.പി.സ്‌കൂളിലുമായി നടക്കും. ഇനിയും പെൻഷൻ മാസ്റ്ററിംഗ് നടത്താൻ കഴിയാത്തവർ ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് മുളവൂർ ചാരിറ്റി പ്രസിഡന്റ് കെ.എം.അബ്ദുൽ കരീമും, സെക്രട്ടറി വി.കെ.റിയാസും അഭ്യർത്ഥിച്ചു.