onakkoor
കാക്കൂർ കാഞ്ഞിരപ്പള്ളി മനയിലെത്തി ഓണക്കൂർ സൗത്ത് യു.പി സ്കൂളിലെ വിദ്യാർത്ഥികൾ ഹരീഷ് ആർ നമ്പൂതിരിപ്പാടിനെ ആദരിക്കുന്നു

പിറവം: ബാലസാഹിത്യകാരനും കാക്കൂർ കാഞ്ഞിരപ്പിള്ളി മന കുടുംബാംഗവുമായ ഹരീഷ് ആർ നമ്പൂതിരിപ്പാടിനെ ഓണക്കൂർ യു.പി സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് ആദരിച്ചു. പ്രതിഭകളെ ആദരിക്കുന്ന ചടങ്ങിന്റെ ഭാഗമായാണ് രാമമംഗലം ഹൈസ്കൂൾ അദ്ധ്യാപകനായ ഹരീഷ്.ആർ.നമ്പൂതിരിപ്പാടിനെ ആദരിച്ചത്. ഹരീഷിന്റെ പിതാവും റിട്ട.അദ്ധ്യാപകനുമായ കെ.ആർ രാമൻ നമ്പൂതിരിപ്പാട് മാതാവ് നളിനി അന്തർജനം പത്നി സൗമ്യ ഹരീഷ് എന്നിവർ ചേർന്ന് കുട്ടികളെ വരവേറ്റു. എഴുത്തുകാരനോട് രചനയുടെ കാണാപ്പുറങ്ങളെക്കുറിച്ച് കുട്ടികൾ ചോദിച്ചറിഞ്ഞു . വിദ്യാർത്ഥികളോടൊപ്പം പി.ടി.എ പ്രസിഡന്റ് സി.എൻ മുകുന്ദൻ,. ,ഹെഡ്മിസ്ട്രസ് ജയശ്രീ പി എൻ വികസനസമിതി കൺവീനർ ജോർജ്, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ്‌ ബൈജു എം പോൾ, മാതൃസംഘം പ്രസിഡന്റ്‌ ഷീ മോൾ സോണി, വാർഡ് മെമ്പർ ജിജോ.കെ.മാണി എന്നിവർ ചേർന്നാണ് എഴുത്തുകാരനെ ആദരിച്ചത് .