തൃക്കാക്കര : മോട്ടോർ വാഹന വകുപ്പ് പെരുമ്പാവൂർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഹെൽമറ്റ് ധരിക്കാത്ത 174 പേർക്കെതിരെ നടപടി സ്വീകരിച്ചു. 1,86,500 രൂപ പിഴ ഈടാക്കുകയും ചെയ്തു.
സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിച്ച 46 പേരും കുടുങ്ങി. സ്വകാര്യ വാഹനങ്ങളിൽ കൂളിംഗ്ഫിലിം ഒട്ടിച്ച 27 പേർക്കെതിരെയും നടപടിയെടുത്തു.
231 വാഹനങ്ങളിൽ നിന്നാണ് പിഴ ഈടാക്കിയതെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ജി.അനന്തകൃഷ്ണൻ പറഞ്ഞു.
ഡോർ ഷട്ടർ അടയ്ക്കാതെ സർവ്വീസ് നടത്തിയ ആറു ബസുകളുടെ ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യാനും തീരുമാനിച്ചു. വരും ദിവസങ്ങളിലും കർശന പരിശോധനയുണ്ടാകും. പിൻസീറ്റിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെയും നടപടിയുണ്ടാകും. വാഹന ഉടമയാകും പിഴ അടക്കേണ്ടി വരിക.