പറവൂർ : ഡോൺ ബോസ്‌കോ ആശുപത്രിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ആർച്ച് ബിഷപ്പ് എമിരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ ജൂബിലി സ്മരണിക ഡോ. പി.കെ. കുഞ്ചെറിയക്ക് നൽകി പ്രകാശനം ചെയ്തു. എൻ.എ.ബി.എച്ച് അംഗീകാരം ലഭിച്ചതിന്റെ പ്രഖ്യാപനം, ലോഗോ ഡോ. പി.സി. സുനീതിക്ക് നൽകി മെഡിക്കൽ സൂപ്രണ്ട് ഡോ. പൗലോസ് മത്തായി നിർവ്വഹിച്ചു. പറവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, നഗരസഭ ചെയർപേഴ്സൺ ജെസി രാജു, പ്രാർത്ഥന ഫൗണ്ടേഷൻ ട്രസ്റ്റി സി.കെ. പത്മകുമാർ, ഫാ. ഷാബു കുന്നത്തൂർ, ഡോ. എൻ.എസ്. രഞ്ജിത്ത്, പ്രിൻസിപ്പൽ സിസ്റ്റർ പ്രിയ ജോൺ, നഴ്‌സിംഗ് സൂപ്രണ്ട് സിസ്റ്റർ സ്‌നേഹ ലോറൻസ്, ഫാ. സാജു കണിച്ചുകുന്നത്ത്, കെ.എ. വിദ്യാനന്ദൻ, സിസ്റ്റർ ഗീത ചാണേപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. ഡോൺ ബോസ്‌കോ ആശുപത്രി 1995ൽ അന്നത്തെ ആരോഗ്യ മന്ത്രി വി.എം. സുധീരനാണ് ഉദ്ഘാടനം ചെയ്തത്. 38 ഡോക്ടർമാരും 19 മെഡിക്കൽ വിഭാഗങ്ങളുമുണ്ട്.