കൊച്ചി: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ് ) പരീക്ഷക്ക് തയ്യാറെടുക്കാൻ മൈനോരിറ്റി ഇന്ത്യൻസ് പ്ലാനിംഗ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ് ഇ.ഒ മുഹമ്മദ് കോയ നാഷണൽ സിവിൽ സർവീസ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ സൗജന്യ പരിശീലനം നൽകും. എറണാകുളം പുല്ലേപ്പടിയിൽ തിങ്കൾ മുതൽ വെള്ളി വരെ റെഗുലർ ബാച്ചും ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ ബാച്ചുമുണ്ട്. ഈമാസം ആരംഭിക്കുന്ന ബാച്ചിൽ പ്രവേശനത്തിന് താല്പര്യമുള്ളവർ രണ്ടു ഫോട്ടോയുമായി പുല്ലേപ്പടിയിലെ അക്കാഡമി ഓഫീസിൽ അപേക്ഷ വാങ്ങി ഏഴിനകം പൂരിപ്പിച്ച് നൽകണമെന്ന് അധികൃതർ അറിയിച്ചു. വിവരങ്ങൾക്ക് : 9544720056, 9995472005