ആലുവ: ജനുവരി എട്ടിന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി നടന്ന സംയുക്ത ട്രേഡ് യൂണിയൻ മേഖല കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി എ.പി.ഉ ദയകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് തലത്തിൽ കാൽനട ജാഥകൾ നടത്താനും സംസ്ഥാന ജാഥക്ക് ഉജ്വല സ്വീകരണം നൽകാനും തീരുമാനിച്ചു.