key-handing-sheela-
ചിറ്റാറ്റുകര വിലക്കത്തലപ്പാടത്ത് ഷീലക്കും കുടുംബത്തിനും നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം വി.‌ഡി. സതീശൻ എം.എൽ.എ നിർവ്വഹിക്കുന്നു.

പറവൂർ : പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ചിറ്റാറ്റുകര പഞ്ചായത്തിലെ വിലക്കത്തലപ്പാടത്ത് ഷീലക്കും കുടുംബത്തിനും നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവ്വഹിച്ചു. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദ് അദ്ധ്യക്ഷത വഹിച്ചു. സി.യു. ചിന്നൻ. രാജേഷ്‌ , സോമന്‍, ഉണ്ണി മനക്കിൽ തുടങ്ങിയവർ പങ്കെടുത്തു. കൊച്ചി ആസ്ഥാനമായ ജോഷ്വ മിനിസ്ട്രീസ് ചർച്ചിന്റെ സാമ്പത്തിക സഹകരണത്തോടെയാണ് വീട് നിർമ്മിച്ചത്.