അങ്കമാലി: ചമ്പന്നൂരിൽ കലാ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേദി രൂപീകരിച്ചു. ചമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻ പാരിഷ് ഹാളിൽ ചേർന്ന യോഗം അങ്കമാലി മുൻസിപ്പാലിറ്റി കൗൺസിലർ ലില്ലി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ അഡ്വ.സാജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.ഭാരവാഹികളായി ലില്ലി വർഗ്ഗീസ്, ,അഡ്വ.സാജി ജോസഫ് (രക്ഷാധികാരിമാർ) ഇ.എൻ.അനിൽ .(പ്രസിഡന്റ്) അനീഷ് മണവാളൻ (വൈസ് പ്രസിഡന്റ്) എം.ആർ.ശ്രീജേഷ് (സെക്രട്ടറി) റിൻസ് ജോസ് (ജോ. സെക്രട്ടറി) ടി.കെ. തങ്കപ്പൻ ( ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു..