കൊച്ചി: ജി.എസ്.ടി റിട്ടേൺ ഫോമുകളിലും ഫയലിംഗ് സംവിധാനത്തിലും നിർദേശിക്കപ്പെട്ട പുതിയ മാറ്റങ്ങളെക്കുറിച്ച് നാളെ ഡിസംബർ 2 മുതൽ 6 വരെ എറണാകുളം ഐ.എസ്.പ്രസ് റോഡിലെ കേന്ദ്ര നികുതി വകുപ്പ് ഓഫീസിൽ ഉച്ചയ്ക്ക് 2 .30 മുതൽ 5 വരെ ശില്പശാല നടക്കും. നികുതി ദായകർ, ചാർട്ടേർഡ് അക്കൗണ്ടന്റുമാർ, റിട്ടേൺ സമർപ്പണവുമായി ബന്ധപ്പെട്ടവർ എന്നിവർക്ക് പങ്കെടുക്കാം. രജിസ്റ്റർ ചെയ്യാനും വിവരങ്ങൾക്കും 0484 2390716, 2390404.