കൂത്താട്ടുകുളം: ഭഗവാൻ ശ്രീ നാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ എട്ടാമത് പ്രതിഷ്ഠാദിന വാർഷിക മഹോത്സവം കൂത്താട്ടുകുളം ശ്രീ നാരായണ ഗുരുദേവക്ഷേത്രാങ്കണത്തിൽ കൊടിയേറി, വിവിധ പൂജാവിധികളോടെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അയ്യമ്പിള്ളി.എൻ.ജി സത്യപാലൻ തന്ത്രികളുടെയും, ക്ഷേത്രം മേൽശാന്തി മുത്തലപുരം എം.കെ ശശിധരൻ ശാന്തികളുടെയും കാർമികത്വത്തിൽ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് പി.ജി.ഗോപിനാഥ്, യൂണിയൻ സെക്രട്ടറി സി.പി. സത്യൻ,ശാഖാ പ്രസിഡന്റ് വി.എൻ.രാജപ്പൻ, സെക്രട്ടറി തിലോത്തമ ജോസ്, വൈസ് പ്രസിഡന്റ് പി.എൻ.സലിം കുമാർ എന്നിവരുടേയും ഭക്തജനങ്ങളുടെയും, സാന്നിധ്യത്തിൽ കൊടിയേറിയതോടെ തിരുവുത്സവത്തിന് തുടക്കമായി.